ഹോളോബ്രിക്സ് കമ്പനിക്ക് ജലമൂറ്റാൻ അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ ,തിരുവനന്തപുരം കാട്ടാക്കടയിൽ ദമ്പതികളുടെ ആത്മഹത്യാഭീക്ഷണി. കാട്ടാക്കട വില്ലിടുംപാറ സ്വദേശികളായ സോമൻ- ലത ദമ്പതികളാണ് ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്.
കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ദിനം പ്രതി പതിനായിരത്തിലേറെ ലിറ്റർ ജലം പ്രവൃത്തിക്കാൻ വേണ്ടിവരുന്ന ഹോളോബ്രിക്സ് കമ്പനിയ്ക്ക് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയത്.തുള്ളിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലേക്ക് എത്തുമെന്ന ഭീക്ഷണി മുന്നിൽ കണ്ട് നാട്ടുകാർ അറ്റകൈ പ്രയോഗിച്ചു. കാട്ടാക്കട വില്ലിടുംപാറ നിവാസികളുടെ പ്രതിനിധിയായി സോമൻ മരക്കൊമ്പിലും ഭാര്യ ലത ദേഹത്ത് മണ്ണെണ്ണയും ഒഴിച്ചു.
പ്രശ്നപരിഹാരത്തിനായി കലക്ടറെത്തണമെന്ന വാശി പിടിച്ച നാട്ടുകാർ അനുനയ ശ്രമത്തിനൊടുവിൽ തിങ്കളാഴ്ച എഡിഎമ്മമായി ചർച്ച നടത്താമെന്ന ഉറപ്പിനമേൽ സമരം അവസാനിപ്പിച്ചു