E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നോട്ടുക്ഷാമം ഭയന്ന് വീട്ടിൽ സൂക്ഷിച്ച പണം വീട്ടുജോലിക്കാരൻ കവർന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടുക്ഷാമം ഭയന്ന് വീട്ടില്‍ സൂക്ഷിച്ച പണം കവര്‍ന്ന വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. ആലുവ ബിനാനിപുരത്താണ് സംഭവം. കൊച്ചുമകളുടെ വിവാഹത്തിനായി വയോധികന്‍ വീട്ടില്‍ സൂക്ഷിച്ച മൂന്നരലക്ഷം രൂപയാണ് തമിഴ്നാട് സ്വദേശിയായ ജോലിക്കാരന്‍ കവര്‍ന്നത്. 

ശങ്കരന്‍ എന്നു വിളിക്കുന്ന പൊന്നുസ്വാമി. 45കാരനായ പൊന്നുസ്വാമി തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശിയാണ്. ആലുവ കിഴക്കേ കടുങ്ങല്ലൂരില്‍ ജോലിക്കു നിന്നിരുന്ന വീട്ടില്‍ നിന്ന് മൂന്നരലക്ഷം രൂപയാണ് പൊന്നുസ്വാമി കവര്‍ന്നത്. കൊച്ചുമകളുടെ വിവാഹാവശ്യത്തിനായി ഗൃഹനാഥനായ വയോധികന്‍ കരുതിവച്ചിരുന്ന പണം. നോട്ടുക്ഷാമം കണക്കിലെടുത്ത് പല ദിവസങ്ങളിലായി സമാഹരിച്ച് വീട്ടില്‍ സൂക്ഷിച്ച പണമാണ് വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ പൊന്നുസ്വാമി തന്ത്രപൂര്‍വം മോഷ്ടിച്ചത്. പണം കാണാതായിട്ടും വീട്ടുടമ പൊന്നുസ്വാമിയെ സംശയിച്ചില്ല. എന്നാല്‍ വീട്ടിലെ മറ്റൊരു ജോലിക്കാരിയെ ചോദ്യം ചെയ്തതില്‍ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊന്നുസ്വാമിയെ കുറിച്ചും പൊലീസിന് സംശയങ്ങളുയര്‍ന്നത്. തുടര്‍ന്ന് ഡിണ്ടിഗലില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

ലോട്ടറിയടിച്ചെന്ന് കളവു പറഞ്ഞ് പൊന്നുസ്വാമി മോഷണമുതല്‍ ഡിണ്ടിഗലില്‍ മക്കള്‍ക്ക് കൈമാറുകയായിരുന്നു. പൊലീസ് എത്തിയ വിവരമറിഞ്ഞ് മുങ്ങാന്‍ ശ്രമിച്ച പൊന്നുസ്വാമിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :