സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കേസുകളിൽ പൊലീസിന് വീഴ്ച സംഭവിക്കാതിരിക്കാൻ മാർഗരേഖയുമായി ഡിവൈഎസ്പിയുടെ കൈപ്പുസ്തകം. കൽപറ്റ ഡിവൈഎസ്പി കെ. മുഹമ്മദ് ഷാഫിയാണ് നിയമങ്ങളിലെ കാലാനുസൃതമായ മാറ്റം പൊലീസ് ഉദ്യോഗസ്ഥരിലെത്തിക്കാൻ കൈപ്പുസ്തകം തയ്യാറാക്കിയത്.
വീഴ്ചകളിൽനിന്ന് പൊലീസ് സേനയെ രക്ഷിക്കുക. അതിന് വേണ്ടത് നിയമങ്ങളെക്കുറിച്ചുള്ള ശരിയായ അറിവും കേസുകളിൽ ഉചിതമായ വകുപ്പുകൾ ചേർക്കലുമാണ്. ഇല്ലെങ്കിൽ സേന പരിഹാസ പാത്രമായി മാറുമെന്ന ബോധ്യത്തിൽനിന്നാണ് കൈപ്പുസ്തകം പിറക്കുന്നത്. ഇരകളും പ്രതികളുമായ സ്ത്രീകളോടും കുട്ടികളോടും നിയമത്തിന്റെ പരിധിയിൽനിന്ന് എങ്ങനെ പെരുമാറണമെന്ന് പുസ്തകത്തിൽ പറയുന്നു. ഇത്തരം കേസുകളിൽ പൊലീസ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും ലളിതമായി വിവരിക്കുന്നു.
കുട്ടികളെയും സ്ത്രീകളെയും സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും വിശദീകരിക്കുന്നുണ്ട്. കൈപ്പുസ്തകം ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും വിതരണം ചെയ്ത് കഴിഞ്ഞു.