മലപ്പുറത്ത് മന്ത്രവാദ ചികിത്സയുടെ പേരില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബാധയൊഴിക്കലിന്റെ മറവില്‍ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുന്നയാളാണ് പിടിയിലായത്.
രാമപുരം സ്വദേശിയായ സൈനുല്‍ ആബിദീനാണ് അറസ്റ്റിലായത്. കൊളത്തൂര്‍ പോലീസാണ് പ്രതിയെ അറന്റെ പിടിയിലായത്. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. സ്ത്രീകളേയും കുട്ടികളേയും ബാധയൊഴിപ്പിക്കാനെന്ന പേരില്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഢിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ജില്ലക്കകത്തും പുറത്തുമായി ഒട്ടേറെ കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് പോലീസ് പറഞ്ഞു. സൈനുല്‍ ആബിദീന്റെ അറസ്റ്റോടെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു വരികയാണ്.