E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മനസ്സിന്റെ പണിപ്പുരയിൽ ചെകുത്താൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ghost-999
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മക്കൾ രാപകൽ വ്യത്യാസമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഒന്നു ശ്രദ്ധിക്കുക. ദുരാചാരങ്ങളിലേക്കു യുവത്വത്തെ തിരിച്ചുവിടാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾ ഇന്റർനെറ്റിൽ പല കോണിൽ നിന്നു പ്രവർത്തിക്കുന്നുണ്ട്. ചെകുത്താൻ ആരാധന നടത്തുന്നവർ അതിൽ ഒന്നു മാത്രം. ദുരന്തങ്ങൾ സൃഷ്ടിച്ചു രാജ്യങ്ങൾക്കും ഭരണകൂടങ്ങൾക്കും തലവേദനകളുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യാന്തര രഹസ്യക്കൂട്ടം, വിമാനത്താവളത്തിലും ട്രെയിനുകളിലും മറ്റും പ്രത്യേക ചിഹ്നങ്ങൾ ആലേഖനം ചെയ്തു തങ്ങളുടെ സാന്നിധ്യമറിയിക്കുന്ന ഗൂഢ ഏജൻസികൾ തുടങ്ങി ഒട്ടേറെയുണ്ട് ഇത്തരം കാണാസംഘങ്ങൾ. ഇവയെല്ലാം ഇന്റർനെറ്റിൽ സജീവമാണ്.   

ഏതാനും മാസങ്ങൾക്കു മുൻപു ഷൊർണൂരിൽ ട്രെയിൻ ബോഗിയുടെ പുറത്തു പ്രത്യേക ചിഹ്നങ്ങളോടെ വരച്ച ചിത്രങ്ങൾ ഇത്തരക്കാരുടെ ചെയ്തിയാകാനുള്ള സാധ്യത പൊലീസ് ഇന്നും തള്ളുന്നില്ല. ഗോവയിലും സേലത്തും സമാനതരത്തിൽ ബോഗികളിൽ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. 

 ‌‌ ∙ ചെകുത്താന്റെ സേവകർ 

ദേവാലയങ്ങളിൽനിന്നു തിരുവോസ്തി, രൂപങ്ങൾ തുടങ്ങിയവ മോഷ്ടിക്കുന്ന സംഭവം കേരളത്തിലും കർണാടകയിലുമെല്ലാം ഇടയ്ക്കെല്ലാം സംഭവിക്കുന്നുണ്ട്. ദേവാലയത്തിലെ മറ്റു സമ്പത്തൊന്നും മോഷ്ടിക്കപ്പെടുന്നില്ലെന്നതിനാൽ ഇത്തരം സംഭവങ്ങൾക്കു പിന്നിൽ പണം കവരലല്ല ലക്ഷ്യമെന്നതു വ്യക്തം. ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന ദിവ്യ വസ്തുക്കൾ ചെകുത്താന്റെ ആരാധനാലയങ്ങളിലേക്ക് എത്തിക്കപ്പെടുന്നതായാണു വിവരം. ആ വസ്തുക്കൾ വച്ചു ദൈവനിന്ദ നടത്തുന്ന ദുരാചാരം അത്തരം സ്ഥലങ്ങളിൽ പതിവുണ്ട്. ഇന്ത്യയിൽ പുണെ, ബെംഗളൂരു തുടങ്ങി പലയിടങ്ങളിലും ഇത്തരം സംഘങ്ങളുടെ സാന്നിധ്യം വെളിപ്പെട്ടുകഴിഞ്ഞു. 

രാത്രി ഏറെ വൈകിയും ഇന്റർനെറ്റിലിരുന്നു തനിക്കു തികച്ചും അജ്ഞാതരായവരുമായി ചാറ്റിങ്ങിൽ ഏർപ്പെടുന്ന യുവാക്കളിൽ ചെറിയ ശതമാനമെങ്കിലും ഇത്തരം സംഘങ്ങളുടെ വലയിൽ അകപ്പെടാറുണ്ട്. സൗഹൃദം സൃഷ്ടിച്ചു കാലക്രമേണ ഈ യുവാക്കളെ അവരുടെ വെബ്സൈറ്റിലെ സന്ദേശങ്ങളിലേക്ക് ആകൃഷ്ടരാക്കും.

ഇന്ത്യയിൽനിന്നുള്ള യുവാക്കൾ ചോദിക്കുന്ന സംശയങ്ങളും അതിനു നൽകുന്ന മറുപടികളും ഇത്തരം സംഘങ്ങളുടെ വെബ്സൈറ്റുകളിൽ ഏറെ കാണാം. 1966ൽ ആന്റൺ സാൻഡോർ ലാവേ സ്ഥാപിച്ച സാത്താൻ സഭ  (Church of Satan) ആണ് ചെകുത്താൻ സേവാ സംഘങ്ങളിൽ അറിയപ്പെടുന്ന ഒന്ന്. 1966നെ ആദ്യത്തെ വർഷമായി കണക്കാക്കണമെന്ന് അദ്ദേഹം അനുയായികളോട് ഉദ്ഘോഷിച്ചിട്ടുണ്ട്. ചെകുത്താൻ സംഘങ്ങളിലും വിഭാഗീയത പ്രകടമായിരുന്നു. 1975ൽ ചർച്ച് വിട്ട മൈക്കൽ അക്വിനോ 'സാത്താനിക് ടെംപിളിനു' രൂപം നൽകിയിരുന്നു. നിഗൂഢ സംഘങ്ങളുടെ പ്രവർത്തനം അന്വേഷിക്കാൻ വിദേശ രാജ്യങ്ങളിലെല്ലാം പ്രത്യേക അന്വേഷണ സംഘങ്ങൾ ഉണ്ട്. യുഎസ്, യുകെ, സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സംഘങ്ങളെ ഗൗരവമായി നിരീക്ഷിക്കുന്നു. 

സമൂഹ മാധ്യമങ്ങൾവഴിയാണ് ഇവർ യുവാക്കളെ ആകർഷിക്കുന്നതെന്നു സിംഗപ്പൂരിലെ പ്രത്യേക സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. പ്രത്യേകതരം ടാറ്റൂകൾ, അടയാളങ്ങൾ തുടങ്ങിയവ കൈമാറും. പ്രത്യേകതരം മുടിവെട്ടൽ, നെഞ്ചത്തും മുതുകിലും കൈകളിലുമെല്ലാം നിർദിഷ്ട രൂപകൽപനയിലുള്ള പച്ചകുത്തലുകൾ, പ്രത്യേക രൂപകൽപനയിലുള്ള കമ്മലുകൾ, ടി ഷർട്ടുകളിലെ ക്രൂര ചിത്രങ്ങൾ തുടങ്ങി തിരിച്ചറിയാനുതകുന്ന അടയാളങ്ങളെപ്പറ്റി അവർ വിവരം നൽകിയിട്ടുണ്ട്. 

∙ ഓജോ ബോർഡ് 

മലയാളത്തിലടക്കം ഒട്ടേറെ സിനിമകളിലൂടെ നമ്മുടെ യുവത്വത്തിനു പരിചയമുള്ളതാണ് ഓജോ ബോർഡ്. ബോർഡിലേക്ക് ആത്മാവിനെ ആവാഹിക്കുന്ന വിദ്യ. എങ്ങോ ഉള്ള ആത്മാവുമായി സംവദിക്കുന്ന തരത്തിലേക്കു കാര്യങ്ങൾ നീങ്ങുമത്രെ. പിന്നീട് ആ ആത്മാവു നയിക്കുന്ന വഴിയിലൂടെയാകും ഓജോ ബോർഡിൽ കളിച്ചു തുടങ്ങിയയാളുടെ നീക്കങ്ങൾ. ആ വലയത്തിൽനിന്നു പുറത്തുവരാൻ സാധിക്കാതെ ഉഴലുന്ന എത്രയോ പേർ. ബെംഗളൂരുവിൽ ഒരു കോളജിൽ ഇരുപതിലേറെ വിദ്യാർഥികളെ ഓജോ ബോർഡ് വലയത്തിൽനിന്നു മുക്തരാക്കാൻ കൗൺസലിങ് നടത്തിയത് മലയാളിയും പ്രിവന്റിവ് സൈക്കോളജി രംഗത്തെ വിദഗ്ധനുമായ ജോസ് പേരയിൽ ആണ്. കൂട്ടുകാരിൽനിന്നു വിവരം കൈമാറി ഇവരെല്ലാം ഓജോ ബോർഡിലെ വലയത്തിൽനിന്നു രക്ഷപ്പെടാനാകാത്ത അവസ്ഥയിലായിരുന്നു. 

കാലങ്ങളെടുത്തു ആ വിദ്യാർഥികളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ. വലയത്തിൽനിന്നു മുക്തരാകാനാകാതെ കഷ്ടപ്പെടുന്നവരിൽ ചിലർ ജീവൻതന്നെ സ്വയം നഷ്ടപ്പെടുത്തിയ സംഭവ കഥയും അദ്ദേഹം ഓർത്തെടുക്കുന്നു. ബെംഗളൂരുവിൽ മലയാളികളേറെ താമസിക്കുന്ന കോക്‌സ് ടൗണിൽ ഒരു വീട്ടിലെ രണ്ടു കുട്ടികൾ ജീവനൊടുക്കിയ സംഭവം അതിലൊന്നു മാത്രം. ഈ സംഭവമുണ്ടായ തെരുവിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പത്തിലേറെ പേർ പലപ്പോഴായി ജീവനൊടുക്കിയ സംഭവങ്ങൾക്കു പിന്നിലും  ഓജോ ബോർഡിലെ കുരുക്കാണെന്ന് സംശയമുണ്ട്. ഇതിൽ അകപ്പെടുന്ന കുട്ടികളുടെ പ്രതീക്ഷകൾ തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലാകും. നെഗറ്റീവ് ചിന്താഗതി ഇവരിൽ എപ്പോഴുമുണ്ടാകും.  

ചിന്താവ്യവസ്ഥയെ മുഴുവൻ തകിടം മറിക്കുന്ന തരത്തിലാകും ഇത്. ഓജോ ബോർഡ് എങ്ങനെയാണ് ഇത്തരത്തിൽ ചെറുതായെങ്കിലും പ്രചാരം നേടുന്നത്? ഇതിനു പിന്നിൽ ലഹരിമരുന്നു മാഫിയപോലുള്ള വൻ സംഘങ്ങൾതന്നെയുണ്ടെന്നു ജോസ് പേരയിൽ പറയുന്നു. സിനിമകളിലും മറ്റും ഇതു കടന്നുവരുന്നതിനു പിന്നിൽ പോലും ഇത്തരം സംഘങ്ങളുടെ ശക്തിയുണ്ട്.  അതിനെ നിയന്ത്രിക്കാൻ ഇന്നു നമ്മുടെ കുറ്റാന്വേഷണ വ്യവസ്ഥയിൽ നിയമമില്ലെന്നതും നിർഭാഗ്യമാണ്. അധ്യാപകരും കുട്ടികളും മാതാപിതാക്കളുമെല്ലാം ശ്രദ്ധ ചെലുത്തിയാലേ ഇതൊക്കെ നിയന്ത്രിക്കാനാകൂ എന്ന് അദ്ദേഹം പറയുന്നു. 

∙ ആസ്ട്രൽ പ്രൊജക്‌ഷൻ 

ഒരു പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിളിലും യാഹൂവിലുമെല്ലാം മലയാളികൾ ഏറ്റവുമധികം തിരഞ്ഞ വാക്കാണ് ആസ്ട്രൽ പ്രൊജക്‌ഷൻ. തിരുവനന്തപുരം നന്തൻകോട്ട് സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ എഴുപതുകാരിയെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മുപ്പതുകാരൻ കാഡൽ ജീൻസൺ രാജ പൊലീസിനോട് ആദ്യം പറഞ്ഞ കഥ. ആസ്ട്രൽ പ്രൊജക്‌ഷൻ ചെകുത്താൻ സേവകരുടെ ക്രിയകളിലൊന്നാണെന്നു വെബ് സൈറ്റുകളിൽ കാണാം. പണ്ടുകാലം മുതൽതന്നെ ഈജിപ്തും ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളിൽ ഈ ദുരാചാരം പല രീതികളിൽ നിലനിന്നിരുന്നു. 

നന്തൻകോട് കൂട്ടക്കൊലയിലേക്കു നയിക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും സംഭവത്തിനു പിന്നിൽ മറ്റു കരങ്ങളുണ്ടോ എന്നതുമെല്ലാം പൊലീസ് അന്വേഷിക്കട്ടെ. എന്നാൽ കാഡൽ ജീൻസണെക്കുറിച്ച് ആദ്യം വന്ന വാർത്തകൾ ശ്രദ്ധിച്ചില്ലേ. അവനു കൂട്ടുകാരില്ലായിരുന്നു, വീട്ടുകാരുമായി ഇടപഴകാറില്ലായിരുന്നു, തികച്ചും അന്തർമുഖനായിരുന്നു, എപ്പോഴും കംപ്യൂട്ടറിന്റെ ലോകത്തായിരുന്നു. അത്തരത്തിലാണു നിങ്ങളുടെ മക്കളുമെങ്കിൽ ഒരു കണ്ണു വേണം. 

∙ മന:ശാസ്ത്രജ്ഞർ പറയുന്നു

കുട്ടികൾ സമൂഹത്തിൽ ഇടപെട്ട് വളരണം കാഡൽ ജീൻസൺ രാജ ആദ്യം പൊലീസിനോടു പറഞ്ഞ ആസ്ട്രൽ പ്രൊജക്‌ഷനെപ്പറ്റി അറിയുന്നതിനൊപ്പം സാമൂഹികമായി വിലക്കപ്പെട്ടതും നിയമപരമായി നിഷിദ്ധവുമായ പ്രവൃത്തികളിലേക്ക് അയാളെപ്പോലുള്ളവർ എങ്ങനെ നയിക്കപ്പെടുന്നു എന്നും അറിയണമെന്നു ബെംഗളൂരു നിംഹാൻസിലെ അസോഷ്യേറ്റ് പ്രഫസറും സൈക്കോളജിസ്റ്റുമായ ഡോ. ബിനോ തോമസ് പറയുന്നു. അതുവഴി കൂടുതൽ കാഡൽ ജീൻസൺമാരുണ്ടാകുന്നതു തടയാനാവും. 

സ്വഭാവ രൂപീകരണം നടന്ന സാഹചര്യങ്ങൾ, സ്വഭാവ പ്രത്യേകതകൾ, മാനസികാവസ്ഥ, കുടുംബാന്തരീക്ഷം, മാതാപിതാക്കളിലെ സവിശേഷ സ്വഭാവങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. എന്നാൽ അനാരോഗ്യകരമായ കുടുംബാന്തരീക്ഷത്തിലൂടെ കടന്നു പോകുന്നവർ എല്ലാവരും കാഡൽ ജീൻസൺമാരായി തീരണമെന്നില്ല. പക്ഷേ, ചിലർ ആയിത്തീരുന്നുണ്ടെന്നുമുള്ള സത്യവും അറിഞ്ഞിരിക്കണം. കാഡൽ തികഞ്ഞ ഒരു കുറ്റവാളിയായിരിക്കാം. 

അയാൾ ചെയ്ത കുറ്റകൃത്യം ഒരിക്കലും മാപ്പർഹിക്കുന്നതല്ല. ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ ഫലമായി ചെയ്ത കുറ്റമാണെന്നതു നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ രക്ഷകിട്ടാനുള്ള ഉപാധിയേ അല്ല. .മാതാപിതാക്കളും അധ്യാപകരുമെല്ലാം കുട്ടികളെ കൂടുതൽ കാര്യങ്ങളിൽ ഇടപെടാനും തികഞ്ഞ സമൂഹജീവിയാകാനും പ്രേരിപ്പിക്കണം. ഇല്ലെങ്കിലുണ്ടാകുന്ന സാമൂഹിക വിപത്തിന്റെ സൂചനകൾ നമുക്കു ലഭിച്ചു തുടങ്ങിയിരിക്കുന്നുവെന്നു ഡോ. ബിനോ തോമസ് പറയുന്നു. 

മഹാരാഷ്ട്രയിൽ നിരോധനം ഇന്ത്യയിൽ ചെകുത്താൻ സേവയും ആസ്ട്രൽ പ്രൊജക്‌ഷനും പോലുള്ള കാര്യങ്ങൾ നിയമപ്രകാരം നിരോധിച്ച പ്രമുഖ സംസ്ഥാനം മഹാരാഷ്ട്രയാണ്. മനുഷ്യബലിയും, അമാനുഷികവും പൈശാചികവും ഘോരവുമായ കാര്യങ്ങളും, ദുർമന്ത്രവാദവും മറ്റും നിരോധിക്കുകയും ഇല്ലായ്മ ചെയ്യാനുമുള്ള ബിൽ മഹാരാഷ്ട്ര നിയമമാക്കി. ഇത്തരം പരിപാടികൾ അവിടെ ക്രിമിനൽ കുറ്റമാണ്.  പിടിക്കപ്പെട്ടാൽ ജാമ്യമില്ല. ഇതു സംബന്ധിച്ച ഓർഡിനൻസ് ഒപ്പുവച്ചത് അന്നത്തെ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :