കൊല്ലം കുണ്ടറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വാഴക്കുളം സ്വദേശി വിജിലാണ് പിടിയിലായത്. കുണ്ടറ സ്വദേശിനിയായ 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ വീട്ടിലും മറ്റു പല സ്ഥലങ്ങളിലും പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Advertisement