തമിഴ്നാട്ടിലെ നാമയ്ക്കലില്‍ 25 കാരിയെ മാനഭംഗപ്പെടുത്തി കൊന്ന അയല്‍വാസി യുവാവ് അറസ്റ്റില്‍. ഇരുപതുകാരനായ വേലുവാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാമയ്ക്കല്‍ തിരുച്ചെങ്കോട് സ്വദേശിയായ 25കാരിയെ അയല്‍വാസിയായ യുവാവ് അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയായ വേലുവിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
യുവതിയോട് നേരത്തെ പ്രണയഭ്യര്‍ഥന നടത്തിയിരുന്നുവെന്നും അത് നിരസിച്ചതിലുള്ള പ്രതികാരമാണ് മാനഭംഗ കൊലയിലേയ്ക്ക് നയിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി. എന്നാല്‍ ഇയാളുടെ മൊഴി അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് സംശയിയ്ക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Advertisement