കാര്‍വാഷ് പമ്പിനുള്ളിലെ സ്വര്‍ണം പിടികൂടി മണിക്കൂറുകള്‍ക്കകം കരിപ്പൂരില്‍ രണ്ടാമത്തെ സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഉരുക്കിയൊഴിച്ചും ഇരുമ്പുറോളിനുള്ളിൽ ഉരുളകള്‍ ആക്കിയും കടത്താൻ ശ്രമിച്ച 4.4 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കസ്റ്റംസും ഡിആര്‍ഐ സംഘവും നടത്തിയ വിശദമായ പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ എത്തിയ കൊയിലാണ്ടി സ്വദേശി ഉന്മേഷാണ് വിദഗ്ധമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് വലയിലായത്. ഇസ്തിരിപ്പെട്ടിക്കുള്ളില്‍ 3.3 കിലോ സ്വര്‍ണം ഉരുക്കിയൊഴിച്ച ശേഷം തിരിച്ചറിയാതിരിക്കാന്‍ വെള്ളിനിറം പൂശി. ഒരു കിലോയിലധികം സ്വര്‍ണം ഉരുളകളാക്കി ഇരുമ്പ് റോളിനുള്ളില്‍ നിറച്ചു. എന്നാല്‍ സ്വര്‍ണം കടത്തുന്നുണടെന്ന് കസ്റ്റംസിന് രഹസ്യവിവരം
ഡിആർഐ ഡപ്യൂട്ടി ഡയറക്ടർ ശബരി ജി. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സ്വര്‍ണം പിടിച്ചെടുത്തത്. പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുമെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘത്തിലെ ഏജന്റാണോ പിടിയിലായ ഉന്മേഷ് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Advertisement