E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൊച്ചി സത്താൻസേവയുടെ പ്രധാനകേന്ദ്രം; ലഹരിമാഫിയക്കും പങ്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആറ് വര്‍ഷം മുന്‍പ് ആലപ്പുഴയിലെ ഒരു പള്ളിയില്‍ നിന്ന് തിരുവോസ്തികള്‍ മോഷണം പോയതോടെയാണ് ഇതിന് മുന്‍പ് കേരളത്തില്‍ സാത്താന്‍ സേവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കേരളത്തില്‍ വിദേശികളടക്കം പങ്കെടുക്കുന്ന വന്‍ സാത്താന്‍ സേവകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ലഹരിമാഫിയക്കും ഇത്തരം പരിപാടികളില്‍ പങ്കുണ്ട്. 

വൈകൃതങ്ങളുടെ കൂത്തരങ്ങായ നിഗൂഢക്രിയകൾ ചെയ്യാനെത്തുന്നതില്‍ വിദേശികളായ വിനോദ സഞ്ചാരികളും ലഹരി മരുന്നിന് അടിമകളായചെറുപ്പക്കാരും വന്‍ വ്യവസായികളുമുണ്ട്.  അളവറ്റ പണം സമ്പാദിക്കുന്നതിനും ശത്രുക്കളുടെ നാശത്തിനും ഉപകരിക്കുമെന്ന അന്ധവിശ്വാസത്തിലാണ് ആഭിചാര കർമങ്ങൾ അതീവ രഹസ്യമായി സംഘടിപ്പിക്കുന്നത്. എല്ലാ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും കച്ചവടത്തിലെ അഭിവൃദ്ധി, ശത്രുഭയ നിവാരണം, ശത്രുനാശം എന്നിവയ്‌ക്കു വേണ്ടി ഇത്തരം ദുരാചാരങ്ങൾ അനുഷ്‌ഠിക്കുന്നുണ്ടെന്നാണു രഹസ്യ വിവരം. 

പതിമൂന്നാം തീയതി വെള്ളിയാഴ്‌ചയാവുന്ന മാസങ്ങളിൽ ഇത്തരം 'സാത്താൻ സേവ' വർധിക്കുന്നതായും റിപ്പോർട്ടുണ്ട്.  പതിമൂന്നാം തീയതി വെള്ളിയാഴ്ചവരുന്ന ദിവസങ്ങിലാണ് ചെകുത്താന്‍ കൂട്ടരുടെ സംഗമം. 666 ആണ് സാത്താന്‍റെ നമ്പര്‍. ഈ നമ്പരുള്ള ഫ്ളാറ്റുകളും കേന്ദ്രങ്ങളാണ്. മതങ്ങള്‍ വിശുദ്ധമെന്ന് കരുതുനന്നതിനെ അപമാനിക്കുന്നതാണ് പ്രധാന രീതി. കറുപ്പു ചുവപ്പുമണ് സേവയുടെ പശ്ചാത്തലവും വേഷങ്ങളും. തലയോട്ടിയെ രക്തം മാസം തുടങ്ങി സാധാരണ ജനം അറയ്ക്കുന്ന പ്രവര്‍ത്തികളാണ് നിഗീഢ കര്‍മക്കാരുടെ മുഖമുദ്ര.

കൊച്ചിയ പ്രധാന കേന്ദ്രമാണ്. വനമേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലും കപ്പലുകളിലും വരെ ഇത്തരം സാത്താന്‍ സേവകള്‍ നടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ലഹരിമാഫിയയാണ് മുഖ്യ സ്പോണ്‍സര്‍. വിദേശികള്‍ കര്‍മികളായുള്ള സാത്താന്‍ സേവയ്ക്കാണ് കൂടുതല്‍ മാര്‍ക്കറ്റ്. ഒരിക്കല്‍ ചെന്നു പെടുന്നവരെ അടിമകവാക്കുന്ന അന്തരീക്ഷവും സംവിധാനവും. ഒരിക്കല്‍പ്പെട്ടാല്‍ പിന്നെ രക്ഷപെടാനാവില്ലെന്നും ചില കഥകള്‍ പ്രചരിക്ുന്നു. 

വന്‍തുക ചെലവഴിച്ചാണ് പലരും സാത്താന്‍ സേവയ്ക്ക് ചേരുന്നത്.   ലഹരിമരുന്നു സേവിച്ച ശേഷം നടക്കുന്ന നഗ്നനൃത്തം, കറുത്ത നിറമുള്ള പാത്രത്തിൽ ശേഖരിച്ച അശുദ്ധരക്‌തം, ത്രികോണാകൃതയിൽ മുറിച്ച അപ്പം, തലയോട്ടിയിൽ ശേഖരിച്ച മൂത്രം എന്നിവയത്രേ ബ്ലാക്ക്‌മാസിലെ പൂജാദ്രവ്യങ്ങൾ. വിവിധ മതവിഭാഗങ്ങളുടെ പ്രാർഥനകൾ തലതിരിച്ചു ചൊല്ലിയാണു പൂജകൾ നടത്തുക. ദൈവം, ഈശ്വരൻ എന്നിങ്ങനെ ഉപയോഗിക്കേണ്ട സന്ദർഭങ്ങളിൽ സാത്താനെന്നും നന്മയെന്നു പറയേണ്ടിടത്തു തിന്മയെന്നും സത്യമെന്നു പറയുന്നിടങ്ങളിൽ കള്ളമെന്നുമാണ് ആഭിചാരികൾ പ്രയോഗിക്കുക. 

1594 ൽ ഫ്രാൻസിലാണ് ഇതിനു സമാനമായ ദുർകർമങ്ങൾ പ്രചരിച്ചത്. ജനങ്ങളെ വഴിതെറ്റിക്കുന്ന ദുരാചാരത്തെ പല വിദേശ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉപയോഗവും വിനോദ സഞ്ചാരികളായ വിദേശികളുടെ വരവുമാണ് കേരളത്തിലേക്കും ഇത്തരം സേവകള്‍ എത്തിയത്.

ആലപ്പുഴയില്‍ തിരുവോസ്തി മോഷ്ടിച്ചത് സാത്താന്‍സേവക്കാരെന്ന് ആരോപണം വന്നതോടെ തിരുവോസ്ഥി കയ്യില്‍ക്കൊടുക്കുന്നത് നിര്‍ത്തലാക്കാനും ആലോചിച്ചിരുന്നു. ഇടയ്ക്ക് ഒരു നഴ്സിങ് വിദ്യാര്‍ഥിനിയുടെ തിരോധാന്തിലും ചില ദൂരുഹ മരണങ്ങളിലും സാത്താന്‍ സേവക്കാരെ സംശയിച്ചിരുന്നു.

നഗരത്തിൽ രഹസ്യപ്രചാരം നേടുന്ന ആഭിചാര പൂജാ കേന്ദ്രങ്ങൾ റെയ്‌ഡു ചെയ്യാൻ പൊലീസിന് അധികാരമുണ്ടെന്നു നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടി. ദുർബല മനസ്‌കരെ വ്യാമോഹിപ്പിച്ചു പണം തട്ടുന്നതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 420 അനുസരിച്ചു വഞ്ചനാക്കുറ്റം, മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്നതിനാൽ പരാതിക്കാരുണ്ടെങ്കിൽ 295 എ, 298 വകുപ്പുകൾ അനുസരിച്ചും പരിശോധനയിൽ ലഹരിപദാർഥങ്ങൾ കണ്ടെത്തിയാൽ ലഹരി നിരോധന നിയമം 20 ബി, 21 വകുപ്പുകൾ അനുസരിച്ചും സ്‌ത്രീകളുടെ നഗ്നതാ പ്രദർശനത്തിനെതിരെ 1986 ൽ പാസാക്കിയ നിയമം അനുസരിച്ചും കേസെടുക്കാൻ പൊലീസിനു കഴിയും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :