ഭൂരിഭാഗം ബാറുകള്‍ക്കും ബവ്്റിജസ് ഔട്ട്്ലെറ്റുകള്ക്കും താഴു വീണതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ വ്യാജവാറ്റ് സംഘങ്ങളും സജീവമായി. എറണാകുളം കോതമംഗലത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മുപ്പത് ലീറ്റര്‍ വാറ്റ് ചാരായമാണ് എക്സൈസ് കണ്ടെടുത്തത്. കോതമംഗലം പാലമറ്റത്ത് വനമേഖലയോട് ചേര്‍ന്നാണ് എക്സൈസ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. മുപ്പത് ലീറ്റര്‍ വാറ്റ് ചാരായവും,120 ലീറ്റര്‍ വാഷും,വാറ്റുപകരങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു.എന്നാല്‍ ചാരായം വാറ്റിയവരാരെയും എക്സൈസിന് കണ്ടെത്താനായില്ല. കാട് കേന്ദീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Advertisement