E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കത്തിക്കരിഞ്ഞത് നാലു ജീവൻ തീപിടിത്തമല്ല; കൊല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandram-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം ‍നന്തൻകോട്ട് നാട്ടുകാരും ഡോക്ടറുടെ വീടിനടുത്തുള്ളവരും ശനിയാഴ്ച രാത്രി 11ന് ആദ്യം കേട്ട വാർത്ത ഡോക്ടറുടെ വീടിനു തീപിടിച്ചുവെന്നാണ്. ആളപായമില്ലല്ലോയെന്ന അന്വേഷണങ്ങൾ നടക്കുന്നതിനിടിയിലാണ് ഞെട്ടിക്കുന്ന ആ വാർത്തയെത്തിയത്. കുടുംബത്തിലെ നാലുപേരും കൊലചെയ്യപ്പെട്ടിരിക്കുന്നു. അതും നിഷ്ഠുരമായി. പിന്നെ എന്താണു സംഭവിച്ചതെന്നറിയാൻ പരിസരവാസികളടക്കം പാഞ്ഞെത്തുകയായിരുന്നു.

ശക്​തമായ തീയും പുകയും വീടിന്റെ മുകൾനിലയിൽനിന്ന്​ ഉയർന്നതും എസിയോ മറ്റോ പൊട്ടിത്തെറിച്ചുള്ള ശബ്ദവും കേട്ടാണ്​ തൊട്ടടുത്തു​ താമസിക്കുന്നവർ വിവരമറിയുന്നത്​. ആദ്യം ഫയർഫോഴ്​സിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനോടകം തീ ആളിപ്പടരുന്നുണ്ടായിരുന്നു. ഉള്ളിലേക്കു​ കയറാൻ മാർഗങ്ങളില്ലാത്തതിനാൽ തീ കെടുത്താനുള്ള ശ്രമങ്ങളും വിഫലമായി. ഇതി​നിടെ സമീപവാസികൾ മ്യൂസിയം പൊലീസ്​ സ്​റ്റേഷനിൽ വിവരമറിയിച്ചു. ഇവിടെനിന്നാണു​ ഫയർ​േഫാഴ്​സിനെ അറിയിച്ചത്​. മിനിറ്റുകൾക്കുള്ളിൽ ഫയർഫോ​ഴ്​സെത്തി തീ കെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. 

ഫയർഫോഴ്​സെത്തു​േമ്പാൾ മുകൾനിലയിലെ സിറ്റൗട്ട്​ ഭാഗത്തു​ തീ പടരുന്ന നിലയിലായിരുന്നു. ഇതിനാൽ ഉള്ളിലേക്കു കടക്കാൻ സാധിച്ചില്ല. തുടർന്നു താഴെനിന്നാണു​ രക്ഷാപ്രവർത്തനം തുടങ്ങിയത്​. പിന്നീടു​ ഫയർ​േഫാഴ്​സ്​ ഉള്ളിൽ കടന്നു തീയണയ്ക്കാൻ തുടങ്ങി​. സോഫയും കട്ടിലും ബെഡും മറ്റും ഒന്നാകെ കത്തിയതിനാൽ ഉള്ളിൽ നല്ല പുകയായിരുന്നു. അതുകൊണ്ടുതന്നെ ഉള്ളിൽ എന്തെങ്കിലും ഉ​േണ്ടായെന്നു വ്യക്തമായിരുന്നില്ലെന്നു​ ഫയർഫോഴ്​സ്​ പറഞ്ഞു. 

മുക്കാൽ മണിക്കൂറോളം പരി​ശ്രമിച്ച​േശഷം തീ കെടുത്തി. ഇതിനിടെ ഉള്ളിലെ മുറിയിൽ അലമാരയുടെ ഭാഗത്തു​ വീണ്ടും തീ കത്തുന്നത്​ അണയ്​ക്കാനെത്തിയപ്പോഴാണു​ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടത്​. ഇൗ സമയം പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നു. ആരൊക്കെയാണു​ കൊല്ലപ്പെട്ടത്​ എന്ന കാര്യം അപ്പോഴും വ്യക്​തമായിരുന്നില്ല. ​

തീപിടിത്തിൽ വെന്തു മരിച്ചതാകാം എന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ഡോ. ജീൻ പത്മയുടെ ബന്ധു ലളിതയുടെ മൃതദേഹം ബെഡ്​ഷീറ്റിലും തുണിയിലും മറ്റു​ം പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതോടെയാണു​ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്​. തുടർന്നു കത്തിക്കരിഞ്ഞ ശവശരീരങ്ങൾ വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയതോടെ കൂട്ടക്കൊലപാതകം പൊലീസ്​ സ്ഥിരീകരിക്കുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :