കോഴിക്കോട് കൊയിലാണ്ടിയിൽ നാല് കിലോ കഞ്ചാവ് പിടികൂടി. ഒരാൾ എക്സൈസ് പിടിയിലായി. കമ്പം തേനി ഭാഗങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാവാണ് പിടിയിലായത്.
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ പന്തലായനി നെല്ലിക്കോട് കുന്നുമ്മൽ മുഹമ്മദ് റഫിയെയാണ് എക്സൈസ് സ്പെഷ്യൽസ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച മുൻപ് സമാനമായ കേസിൽ ബൈക്കുൾപ്പെടെ പിടികൂടിയെങ്കിലും രക്ഷപ്പെടുകയായിരുന്ന ു. എക്സൈസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കമ്പം തേനി ഭാഗങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. വിദ്യാർഥികളും ഇതര സംസ്ഥാനക്കാരുമാണ് ആവശ്യക്കാർ.
Advertisement