E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറില്‍ സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ലക്ഷ്മി എസ്‌റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ താമസക്കാരനായ രാമയ്യയാണ് പൊലീസിന്റെ പിടിയിലായത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി രാമയ്യ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി.

മറയൂര്‍ മേലാടി സ്വദേശി മേരിപുഷ്പ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാമയ്യയെ പൊലീസ് പിടികൂടിയത്. നിലവില്‍ പാലാ കൊല്ലപ്പിള്ളിയിലെ വര്‍ക് ഷോപ്പിലെ ജീവനക്കാരനാണ പിടിയിലായ രാമയ്യ. മറയൂരില്‍ നിന്നും വിവാഹം കഴിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായി രാമയ്യ ചങ്ങാത്തത്തിലായി. തന്റെ കൈവശം നിധിയായി കിട്ടിയ സ്വര്‍ണ്ണമുണ്ടെന്നും ഇത് വില്‍ക്കാന്‍ സഹായിക്കണമെന്നും രാമയ്യ ഇയാളോട് പറഞ്ഞു. ഈ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് മേരിപുഷ്പയെ രാമയ്യക്ക് പരിചയപ്പെടുത്തിയത്. 680 ഗ്രാം സ്വര്‍ണ്ണം മുന്‍കൂര്‍ നല്‍കി രാമയ്യ വിശ്വാസം നേടിയെടുത്തു. ബംഗ്ലൂരിലെ സുഹൃത്തിനാണ് അഞ്ച് കിലോ സ്വര്‍ണം ലഭിച്ചതെന്നും ഇത് ലാഭത്തില്‍ വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇരുവരും ബെംഗലൂരിലെത്തി ഒരു ലക്ഷംരൂപയുടെ സ്വര്‍ണ്ണം വാങ്ങി. ഈ സ്വര്‍ണ്ണം നാട്ടിലെത്തി പരിശോധിച്ചപ്പോളാണ് ചെമ്പാണെന്ന് മനസിലായത്. ഇക്കാര്യം ഇവര്‍ പുറത്തു പറഞ്ഞില്ല. പിന്നീട് രാമയ്യയെ ഫോണില്‍ വീണ്ടും ബന്ധപ്പെട്ട് രണ്ടു ലക്ഷം രൂപയുടെ സ്വര്‍ണ്ണം ഇനിയും വേണമെന്നാവശ്യപ്പെട്ടു. പിന്നീട് ഇക്കാര്യം മൂന്നാര്‍ എസ്‌ഐയെ അറിയിച്ചു. ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ വച്ച് സ്വര്‍ണ്ണം കൈമാറാനെത്തിയപ്പോളാണ് പൊലീസ് പിടികൂടിയത്. സ്വര്‍ണ്ണ മെന്ന പേരില്‍ കൊണ്ടുവന്ന ചെമ്പ് നാണയങ്ങളും പോലീസ് പിടികൂടി.സമാന രീതിയില്‍ പഴയ മൂന്നാറില്‍ മൂന്നു പേരെയും ആനച്ചാലില്‍ രണ്ടു പേരെയും ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയതായി പോലിസിന് വിവരം ലഭിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :