E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കുമ്മനത്ത് ദമ്പതികളെ മൂന്നുദിവസമായി കാണാനില്ലെന്നു പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയം കുമ്മനത്ത് ഭക്ഷണം വാങ്ങാൻ രാത്രിയിൽ വീട്ടിൽ നിന്നു കാറിൽ പുറത്തു പോയ ദമ്പതികളെ മൂന്നുദിവസമായി കാണാനില്ലെന്നു പരാതി. കുമ്മനം സ്വദേശികളായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെയാണ് കാണാതായത്. പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. 

വ്യാഴാഴ്ച രാത്രി മുതലാണ് പലചരക്ക് വ്യാപാരിയായ ഹാഷിമിനെയും ഭാര്യയെയും കാണാതായത്.ഭക്ഷണം വാങ്ങാൻ പോകുകയാണെന്നാണ് മക്കളോട് പറഞ്ഞത്. ഈ സമയം ഹാഷിമിന്റ പിതാവ് അബ്ദുൾ ഖാദറും വീട്ടിലുണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താതായതോടെ അബ്ദുൾ ഖാദർ ബന്ധുക്കളെ വിവരം അറിയിച്ചു.തുടർന്ന് വെള്ളിയാഴ്ച രാവിലെ കുമരകം പൊലീസിൽ പരാതിയും നൽകി. രാത്രി സമയങ്ങളിലെ ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വാഹനമോ ദമ്പതികളെയോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബന്ധുക്കളും വിവിധയിടങ്ങളിൽ അന്വേഷിക്കുന്നുണ്ട്. 

  

പതിമൂന്നും, എട്ടും വയസുള്ള ഇവരുടെ മക്കളും ഏറെ വിഷമത്തിലാണ്.ബന്ധുക്കളുടെ സംരക്ഷണത്തിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. അതേ സമയം പുതിയ വാഹനമായതിൽ നമ്പറില്ലാത്തതും കാർ കണ്ടെത്താൻ പൊലീസിന് തടസമാകുന്നുണ്ട്. മറ്റ് ജില്ലകൾക്ക് പുറമെ സംസ്ഥാനത്തിന് പുറത്തേയ്ക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :