ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ഥി അനന്തു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ വാക്പോര് മുറുകുന്നു. ജില്ലയില്‍ അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് തെളിവുകള്‍ നിരത്തി സിപിഎം രംഗത്തെത്തി. എന്നാല്‍ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് ബിജെപിയുടെ വിശദീകരണം. പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനുനേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്തയിടെ നടന്ന മുഴുവന്‍ കൊലപാതങ്ങളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎം ജില്ലാകമ്മിറ്റിയുടെ ആവശ്യം.
അന്വേഷണം നടക്കുന്ന കേസുകളില്‍ പിഴവുകള്‍ പരിഹരിയ്ക്കാന്‍ പോലീസ് തയ്യാറാവണം. ഇല്ലെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന് പറഞ്ഞു. എന്നാല്‍ അനന്തുവിന്റെതടക്കമുള്ള കൊലപാതകങ്ങള്‍ ആസുത്രിതമല്ലെന്നാണ് ബിജെപി വാദം. കേസില്‍ പ്രതികളായ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്ന് ആര്‍എസ്എസിലേക്ക് എത്തിയവരാണെന്നും ജില്ലാ പ്രസിഡന്റ് ആരോപിക്കുന്നു. ആരോപണങ്ങള്‍ എന്തുതന്നെയായാലും മൂന്നുമാസത്തിനിടെ ആലപ്പുഴ ജില്ലയില്‍ കൊലപാതകങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നടന്നുകൊണ്ടേയിരിക്കുന്നു. അണികളെ നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
Advertisement