കൊല്ലം കരിക്കോട് പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍. നാലു ലക്ഷം രൂപവരുന്ന ആഭരണങ്ങളും പതിനായിരം രൂപയുമാണ് കവര്‍ന്നത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായത്.
മീശ മാധവന് എന്നു വിളിപ്പേരുള്ള ഷംനാദടക്കം 3 പേരേയാണ് കൊല്ലം കിളിക്കൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21 ന് രാത്രിയില്‍ കരിക്കോടുള്ള വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ കുടുങ്ങിയത്. വീട്ടുടമസ്തന് തിരുവനന്തപുരത്തെ വീടട്ിലേക്ക് പോയപ്പോഴായിരുന്നു കവര്‍ച്ച. ഇയാള്‍ തിരികെ വീട്ടിലെത്തിയപ്പോഴീണ് മോഷണ വിവരം അറിഞ്ഞത്. 4,85,000 രൂപയുടെ സ്വര്‍ണ്ണവും ഡയമണ്ട് നെക്ലേസും 10,000 രൂപയുമാണ് കവര്‍ന്നത്. വീടിന്റെ ഗേറ്റ് അടഞ് കിടന്നതിനാല്‍ രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് മോഷണം നടത്തിയത്.
മോഷ്ടിച്ചത് ഡയമണ്ടാണെന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന പ്രതികള്‍ ഇടിച്ച് പൊട്ടിച്ചതിന്ശേഷം നിസാര വിലക്ക് അടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ വില്‍ക്കുകയായിരുന്നു. നിരവധി മോഷണക്കസുകളിലൂം കഞ്ചാവ് കേസുകളിലും പ്രതിയായ , ഷംസുദ്ധീന് എന്നയാളുടെ മകമാണ് മീശമാധവന് എന്ന ്വിളിപ്പരുള്ള ഷംനാദ്.