മൂവാറ്റുപുഴയില്‍ വീട്ടമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകനെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ചത് തെളിവെടുപ്പ് നടത്തി. സൗത്ത് മാറാടി സ്വദേശിനി അന്നക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മകന് ഷിബുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാക്കുതര്‍ക്കത്തിനിടെ ഷിബു അമ്മയെ ചവിട്ടിക്കൊല്ലുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മൂവാറ്റുപുഴ സിഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഷിബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ മാസം 29നായിരുന്നു ഷിബുവിന്റെ അമ്മ അന്നക്കുട്ടിയുടെ മരണം. സ്വാഭാവിക മരണമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം നാട്ടുകാരെല്ലാം. അന്നക്കുട്ടിയുടെ ശവസംസ്കാരത്തിനു േശഷം മരണം കൊലപാതകമാണെന്നും മകനാണ് കൊന്നതെന്നും ഉളള ആരോപണവുമായി പൊലീസിന് ഊമക്കത്ത് കിട്ടി.ഇതിനെ തുടര്‍ന്ന് നടത്തിയ പുനരന്വേഷണത്തിലാണ് അന്നക്കുട്ടിയുടെ മരണത്തിനു പിന്നിലെ ചുരുളഴിഞ്ഞത്.കല്ലറയില്‍ നിന്ന് അന്നക്കുട്ടിയുടെ മൃതശരീരം പുറത്തെടുത്ത് പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. അന്നക്കുട്ടിയുടെ വാരിയെല്ല് തകര്‍ന്നിട്ടുണ്ടെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഷിബുവിനെ ചോദ്യം ചെയതതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. വാക്കുതകര്ക്കത്തിനിടെ ഷിബു അമ്മയെ ചവിട്ടിയെന്നും ഈ ചവിട്ടിന്റെ ആഘാതത്തിലാണ് അന്നക്കുട്ടി മരിച്ചതെന്നുമാണ് പൊലീസ് നിഗമനം.
എന്നാല്‍ പൊലീസിന്റെ നിഗമനം ഷിബു ആദ്യം ശരിവച്ചെങ്കിലും പിന്നീട് ഇത് നിഷേധിച്ചു.എന്നാല്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷിബുവിനെതിരായ നടപടികളുമായി മുന്നോട്ടു പോകാന്‍ പൊലീസ് തീരുമാനിച്ചത്. കേസിലെ ഷിബുവിന്റെ പങ്കിനെ കുറിച്ച് സൂചന നല്കി പൊലീസിന് ലഭിച്ച കത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്