കൊല്ലം കുണ്ടറയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി.
കുമ്പളം സ്വദേശിനി റ്റീനയെയാണ് ഭർത്താവിന്റെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.പല തവണ തങ്ങളെ റ്റീനയുടെ ഭര്‍ത്താവും കുടുംബവും ഭീഷണി പെടുത്തിയിട്ടുണ്ടെന്ന് റ്റീനയുടെ പിതാവ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം ഭർത്താവ് മധു പ്രസാദിന്റെ വീടിനോട് ചേർന്ന കിണറ്റിലാണ് റ്റീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെയ്ക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. ഗുണ്ടാലിസ്റ്റിൽ പെട്ട് ജയിലിലായിരുന്ന മധുപ്രസാദ് മൂന്ന് ദിവസം മുൻപാണ് പുറത്തിറങ്ങിയത്. ഭര്‍ത്താവിനെയാണ് സംശയം.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു വഴക്ക് കേട്ടിരുന്നതായി അയൽവാസി പോലീസിന് മൊയി നൽകി. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Advertisement