ഒറ്റപ്പാലത്ത് പച്ചക്കറി തോട്ടത്തിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി പാട്ടത്തിനെടുത്ത ഒന്നര ഏക്കർ കൃഷിയിടത്തിലെ തൊഴുത്തിൽ നിന്നാണ് ഒരു കിലോ കഞ്ചാവ് കണ്ടെത്തിയത്. കാലിത്തീറ്റ സുക്ഷിച്ചിരുന്ന ചാക്കുകൾക്കിടയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കൃഷിയിടത്തിൽ ഒരു കഞ്ചാവു ചെടിയും കാണപ്പെട്ടു. ഒറ്റപ്പാലം സിെഎ അബ്ദുൽ മുനീറിന്റെ നേതൃത്വത്തിൽ കൃഷിയിടത്തിൽ പരിശോധന നടത്തി. തോട്ടത്തിലെ െതാഴിലാളികൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Advertisement