കോഴിക്കോട് മേപ്പയ്യൂരിൽ എൽ.പി വിദ്യാർഥികളായ എട്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുൾ റസാഖാണ് പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദ്യാർഥികളെ അധ്യാപകൻ ഉപദ്രവിച്ചെന്നാണ് കേസ്. വിദ്യാർഥികളുടെ പരാതിയിൽ എട്ടു കേസുകൾ പയ്യോളി പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു.
ഒളിവിലായിരുന്ന അധ്യാപകൻ അഭിഭാഷകനൊപ്പം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. അതേതുടര്ന്ന് അധ്യാപകന് ഒളിവില്‍ പോവുകയായിരുന്നു. കൂടുതല്‍ കുട്ടികളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Advertisement