ജിഷ്ണു പ്രണോയ് കേസിൽ രണ്ടാം പ്രതിയായ കോളജ് പി.ആർ.ഒ സഞ്ജിത് വിശ്വനാഥന്റെ അറസ്റ്റ് പൊലീസ് സാങ്കേതികമായി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥയായ ഇരിങ്ങാലക്കുട എ.എസ്.പിയുടെ ഓഫീസിലേക്ക് നോട്ടിസ് നൽകി വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത ശേഷം വിട്ടയയ്ക്കും. ഇന്നലെ ഒന്നാംപ്രതി പി.കൃഷ്ണദാസിനെയും ഇന്നലെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.
Advertisement