കണ്ണൂര്‍ പാനൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്വാറ്റുശേഖരം പിടികൂടി. ആയുധങ്ങള്‍ക്കുവേണ്ടി പൊലീസ് നടത്തിയ തിരച്ചിലാണ് വാറ്റുകേന്ദ്രത്തിലേക്ക് നയിച്ചത്.
പാനൂര്‍ മേഖലയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയുധങ്ങള്‍ക്കുവേണ്ടി പൊലീസ് തുടര്‍ച്ചയായി നടത്തുന്ന പരിശോധനക്കിടെയാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. പാനൂര്‍ വള്ള്യായിലെ ചകിരി കമ്പനിക്ക് സമീപം കാടു നിറഞ്ഞു കിടന്നിരുന്ന പറമ്പിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുന്നൂറ് ലീറ്റര്‍ വാഷ്, ഗ്യാസ് അടുപ്പ് , സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിനകത്തു നിന്നും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും പ്രത്യേക ബോംബ് സ്ക്വാഡ് അംഗങ്ങളുമാണ് വാറ്റുകേന്ദ്രം പിടിച്ചെടുത്ത് നശിപ്പിച്ചത്. വീട്ടുടമയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി