ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് പൂട്ടുവീഴുന്നത് മുതലെടുത്ത് ലഹരിമാഫിയ. തിരുവനന്തപുരം അമരവിളയില്‍ മൂന്നുദിവസത്തിനുള്ളില്‍ അഞ്ചു കിലോ കഞ്ചാവാണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് കഞ്ചാവ് കടത്തിയ പേരൂര്‍ക്കര സ്വദേശി റിച്ചു വി.റിസ്വാനെ എക്സൈസ് പിടികൂടി.
ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ആഡംബരബസില്‍ നിന്നാണ് പേരൂര്‍ക്കട സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ റിച്ചു. വി.റിസ്വാനെ എക്സൈസ് പിടികൂടിയത് ചെയ്യുന്നത്. മൂന്ന് കിലോ കഞ്ചാവും, കഞ്ചാവ് ചുരുട്ടാക്കി മാറ്റുന്ന ചെറുയന്ത്രവും റിച്ചുവിന്റെ ബാഗില്‍ നിന്ന് കണ്ടെടുത്തു. പൊതുവിപണിയില്‍ 4 ലക്ഷം രൂപ വില വരും. പേരൂര്‍ക്കട ലോ കോളജിലും തൊട്ടടുത്തുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് നല്‍കാറുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മദ്യഷാപ്പുകള്‍ മിക്കതിനും പൂട്ടുവീണ് മദ്യലഭ്യത കുറഞ്ഞതോടെയാൈാണ് ലഹരിക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായത് കഞ്ചാവ് കടത്തല്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പരിശോധന കര്ശനമാക്കിെയന്ന് എക്സൈസ് പറഞ്ഞു.