E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബി.ജെ.പി നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ തളാപ്പില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ചാലാട് സ്വദേശികളായ ജന്‍ഫര്‍ , ഷിറാഫ്, മെഹറൂഫ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള ആര്‍.എസ്.എസ് ശ്രമം പൊളിഞ്ഞതായി കുറ്റപ്പെടുത്തിയ സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആക്രമിക്കപ്പെട്ട ആര്‍.എസ്.എസ് നേതാവിന്‍റെ വീടും സന്ദര്‍ശിച്ചു. 

ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് സുശീല്‍ കുമാറിനെ കഴിഞ്ഞ മാസം പതിനെട്ടിനാണ് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുശീലിനെ ആക്രമിച്ച കേസില്‍ ചാലാട് സ്വദേശികളായ മൂന്നുപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി ഒട്ടേറെ സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 

ഒടുവിലാണ് അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ജന്‍ഫര്‍ , ഷിറാഫ്, മെഹറൂഫ് എന്നിവരിലേക്ക് എത്തിയത്. പ്രദേശത്തെ സ്വകാര്യ കോളജിലെ അടിപിടിയെ തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്നാണ് സുശീല്‍കുമാറിനെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റും ടൗണ്‍പൊലീസ് രേഖപ്പെടുത്തി.നഗരമധ്യത്തില്‍ ബിജെപി നേതാവ് ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിജെപിയും ആര്‍എസ് എസും ഒട്ടേറെ പ്രതിഷേധസമരങ്ങളും സംഘടിപ്പിച്ചിരുന്നു.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനുമുകളില്‍ കെട്ടിവെക്കാനുള്ള ആര്‍ എസ് എസ് ശ്രമമാണ് പൊളിഞ്ഞതെന്ന് പി.ജയരാജന്‍ കുറ്റപ്പെടുത്തി.സുശീല്‍കുമാറിന്‍റെ കുടുംബാംഗങ്ങളേയും പി.ജയരാജന്‍ സന്ദര്‍ശിച്ചു. 

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സുശീല്‍കുമാര്‍ ഇപ്പോഴും മംഗളുരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുശീല്‍ കുമാറിന്‍റെ കുടുംബം സിപിഎം അനുഭാവികളാണ്.കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ഈ വിഷയം ഉയര്‍ത്തി ആര്‍എസ്എസിന് പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :