രേഖകളില്ലാതെ കടത്താൻ ശ്രമിച്ച രണ്ടേകാൽ കിലോ സ്വർണം കോഴിക്കോട് റയിൽ വേ സ്റ്റേഷനില്‍ പൊലീസ് പിടികൂടി. പുണെ- എറണാകുളം പൂർണ എക്സ്പ്രസ് െട്രയിനിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.പൂണെ എറണാകുളം പൂർണ എക്സപ്രസ് ട്രെയിനിലെ എസ് -5 കോച്ചിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം.കർണാടകം ബൽഗാം സ്വദേശി നാസുൽ ഇസ്ലാം ഷേഖാണ് പിടിയിലായത്. കർണാടകയിൽ നിന്ന് ആഭരണമുണ്ടാക്കി തൃശൂരിൽ എത്തിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഈസ്റ്ററിനും വിഷുവിനും മുന്നോടിയായിട്ടായിരുന്നു ട്രെയിനുകളിൽ പ്രത്യേക പരിശോധന.പൊലീസും റയിൽവേ സംരക്ഷണ സേനയും സംയുക്തമായാണ് പരിശോധന നടത്തിയിരുന്നത്