ആലുവയില്‍ വന്‍ ചാരായ വേട്ട. ആലുവയിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 29 ലീറ്റര്‍ വ്യാജ ചാരായവും 700 ലീറ്റര്‍ വാഷും പിടിച്ചെടുത്തു. വ്യാജവാറ്റു കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞമാസം കഞ്ചാവുകേസില്‍ പിടിയിലായ പ്രതിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആലുവയ്ക്കടുത്ത് കുഞ്ചാട്ടുകര മുതിരപ്പാടത്ത് പ്രവര്‍ത്തിക്കുന്ന വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. കളമശേരി സ്വദേശി സേവ്യറിന്റെ വീട് വാടകയ്ക്കെടുത്ത് ഇടപ്പള്ളി സ്വദേശി യൂനസ്, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി ദീപു, പട്ടിമറ്റം സ്വദേശി അനസ് എന്നിവര്‍ ചേര്‍ന്നാണ് കേന്ദ്രം നടത്തിയിരുന്നത്. നാര്‍കോട്ടിക് ഡിവൈഎസ്പി വി.കെ.സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. ഇവര്‍ക്ക് മറ്റേതെങ്കിലും സ്ഥലത്ത് വാറ്റുകേന്ദ്രമുണ്ടോ, കൂട്ടാളികള്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് നാര്‍കോട്ടിക് ഡിവൈഎസ്പി വി.കെ.സനല്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് വന്‍തോതില്‍ ചാരായം കടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.