കണ്ണൂർ മട്ടന്നൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂര മർദനം. മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥി വിഷ്ണുവിനാണ് മർദനമേറ്റത്.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്കൂൾ വിട്ട് തിരിച്ചു പോകുമ്പോൾ കടയിൽ നിന്നും ഐസ് വാങ്ങുന്നതിനിടയിൽ മട്ടന്നൂർ എസ് ഐ വിനോദ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്കും കൈക്കും കാലിനും ലാത്തി കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു.
ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഷ്ണുവിന്റ ബന്ധുക്കൾ ഇതേ കുറിച്ച് മുഖ്യമന്ത്രി ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നല്കി.എന്നാൽ മർദിച്ചിട്ടിെല്ലന്നും ചോദ്യം ചെയ്യാൻ വിളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് വിശദീകരണം.