കാറുകളിലെത്തി നാട്ടിൻ പുറങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിക്കുന്ന സംഘത്തിലെ കണ്ണി വയനാടിൽ നിന്ന് പിടിയിലായി. നിരവധി ആടുകളെ കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘാംഗം പിടിയിലായത്
പുൽപള്ളിയിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി വ്യാപാകമായി ആടുകളെ കാണാതാകുന്നതായി പരാതി ഉയർന്നിരുന്നു. പാക്കം, ദാസനക്കര, മാടൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളയാളുകളാണ് പരാതി നൽകിയത്. ആറ് ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായതായത്. ഇതേ തുടര്‍ന്ന് ഉടമസ്ഥർ പൊലീസിൽ പരാതി നൽകി. മോഷ്ടിച്ച ആടിനെ വിൽക്കാന് മാംസ വ്യാപാരിയെ സമീപിച്ചപ്പോള്‍ സംശയം തോന്നിയ വ്യാപാരി പൊലീസിൽ അറിയിക്കുകയായിരുന്നു.
ആടിനെ വാങ്ങാനെന്ന വ്യാജേന എത്തുകയും പരിസരം മനസിലാക്കിയ ശേഷം വാങ്ങാതെ മടങ്ങുകയുമാണ് ഇവരുടെ പതിവ്. പിന്നീട് കാറിലെത്തി ആടിനെ മോഷ്ടിക്കും. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാപാരിയുടെ പക്കൽനിന്നും മോഷ്ടിച്ച ആടുകളെ കണ്ടെത്തി. ആടുകളെ ഉടമസ്ഥർ തിരിച്ചറിഞ്ഞു. തുടർന്ന് പുൽപള്ളി പൊലീസ് ആടുകളെ കൊണ്ടുപോയി. സംഘമായി പ്രവർത്തിക്കുന്ന ഇവരുടെ കൈയിൽ നിരവധി ആടുകളുണ്ടെന്നാണ് സൂചന.
Advertisement