ആലപ്പുഴ മാവേലിക്കരയില്‍ തൊണ്ണൂറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയിലാണ് വൃദ്ധ അതിക്രൂരമായ പീഡനത്തിന് ഇരയായത്. നാളെ വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ പ്രതിയുടെ കാര്യത്തില്‍ വൃക്തതയുണ്ടാകൂ. സംഭവത്തില്‍ പ്രതിഷേധിച്ച് മാവേലിക്കര നഗരസഭാ പരിധിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
മാവേലിക്കര കണ്ടിയൂരിലാണ് തൊണ്ണൂറു വയസുകഴിഞ്ഞ വൃദ്ധ പീഡിപ്പിക്കപ്പെട്ടത്. വൃദ്ധയും മകളുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി മകള്‍ പോയിയിരുന്നു. രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഇവരുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും മാരകമായ മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തു നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വൃദ്ധയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ രാവിലെ ആശുപത്രിയിലെത്തിയ പൊലീസിന് മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല.