E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:21 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അഴിമതി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് സെക്രട്ടറി അന്നമ്മ മാത്യുവിനെ സസ്പെന്‍ഡ് ചെയ്തു. ബാങ്കിന്‍റെ തഴക്കര ശാഖയില്‍ നടന്ന മുപ്പത്തിയഞ്ച് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. 

ആലപ്പുഴ ജോയിന്‍റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം അഡ്മിനിസ്‌ട്രേറ്റര്‍ കെ.ജെ.സുമയമ്മാളാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്. സഹകരണ നിയമത്തിലെ അറുപത്തിയഞ്ചാം വകുപ്പു പ്രകാരം നടന്ന അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. സുരക്ഷിതമായ വെബ് അധിഷ്ഠിത സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് സോഫ്റ്റ് വെയര്‍ വെണ്ടറുടെ നിര്‍ദ്ദേശം ബാങ്ക് സെക്രട്ടറി അവഗണിച്ചതു വഴി കോടികളുടെ ക്രമക്കേടുകള്‍ക്കു വഴിതുറക്കുകയായിരുന്നു. കൂടാതെ തഴക്കര ബ്രാഞ്ചില്‍ നടന്ന പാസ്‌വേഡ് ദുരുപയോഗവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഹെഡ് ഓഫീസില്‍നിന്ന് തഴക്കര ബ്രാഞ്ച് മാനേജരുടെ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയിരിക്കുന്ന ആറര കോടിയോളം രൂപയുടെ ഇടപാടും സെക്രട്ടറി അറിഞ്ഞാണ് നടന്നിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

അസിസ്റ്റന്‍റ് സെക്രട്ടറി മായാ കെ.നായര്‍ക്ക് പകരം ചുമതല നല്‍കി. ക്രമക്കേട് തഴക്കര ശാഖയില്‍ മാത്രമാണ് നടന്നതെന്ന പ്രചാരണം നടത്തി ഹെഡ് ഓഫീസിനെയും മറ്റു ബ്രാഞ്ചുകളെയും അന്വേഷണത്തിന്‍റെ പരിധിയില്‍നിന്ന് മാറ്റി നിര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കിടയിലാണ് രജിസ്ട്രാര്‍ ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :