ബംഗളുരുവിൽ കോടികളുടെ അസാധു നോട്ടുമായി ഒരു മലയാളി അടക്കം നാലുപേർ പിടിയിൽ. രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 4. 98 കോടി രൂപയാണ് പിടിച്ചെടുത്തത്. ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കോടികളുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തത്.തിരുവനന്തപുരം സ്വദേശി ഫെലിക്സ് ഉൾപടെ മൂന്നുപേരെ 1.98 കോടി രൂപയുമായി രാജാജി നഗറിൽ നിന്ന് പിടികൂടി. മൂന്നുകോടി രൂപയുമായി ഹാസൻ സ്വദേശി നഞ്ചുണ്ടയെ ശാന്തി നഗറിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പിടിയിലായവരിൽ നിന്ന് മൂന്ന് കാറുകളും അഞ്ചു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Advertisement