എറണാകുളം പോണേക്കരയില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. 2013ല്‍ ഭൂമി വാഗ്ദാനം ചെയ്ത് ഒന്പതുപേരില് നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി കെ.പി.സുജാതനാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സര്‍ക്കാരിനും പൊലീസിനും മുന്നില്‍ പരാതിയുമായി അലയുകയാണ് ഒന്‍പത് കുടുംബങ്ങള്‍.
ഇത് പോണേക്കര സ്വദേശി അലക്സ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കടംവാങ്ങിയും സ്വര്‍ണം പണയംവച്ചും അലക്സ് കണ്ടെത്തിയ അഞ്ചര ലക്ഷം രൂപയാണ് നഷ്ടമായത്. പറവൂരില്‍ ഭൂമി നല്‍കാമെന്നായിരുന്നു വാഗ്ദാനം. അലക്സിനെപ്പോലെ പണം മുടക്കിയ ഒന്‍പത് പേരാണ് തട്ടിപ്പിനിരയായത്. പ്രതിയെ പിടികൂടാന്‍ പൊലീസിനു കഴിയാതെ വന്നതോടെ 2015ല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും പ്രതിയെ പിടികൂടാനോ പണം നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതി ഇടയ്ക്കിടെ സ്വന്തം വീട്ടില്‍ വന്നുപോകാറുണ്ടെന്നും കാറില്‍ സഞ്ചരിക്കുന്നത് കണ്ടവരുണ്ടെന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.