വിവാഹം മുടക്കിയതിന്റെ പേരില്‍ അച്ഛനെ കൊന്ന മകന് അറസ്റ്റില്‍. എറണാകുളം പളളുരുത്തി സ്വദേശി പൊന്നപ്പന്റെ മരണവുമായി ബന്ധപ്പെട്ടാണ് മകന് സുഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചാം തീയതിയാണ് പളളുരുത്തി സ്വദേശി പൊന്നപ്പന് തലയ്ക്കേറ്റ പരുക്കിനെ തുടര്‍ന്ന് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് സംഭവം അന്വേഷിക്കുന്നതിനിടെയാണ് മകന് സുഗേഷിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്.
35 വയസുകാരനായ സുഗേഷിനെത്തുന്ന വിവാഹാലോചനകള്‍ പൊന്നപ്പന് തുടര്‍ച്ചയായി മുടക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സുഗേഷ് പൊന്നപ്പനെ തളളിയിട്ടു. ഈ വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരുക്കേറ്റാണ് പൊന്നപ്പന് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. നിലത്ത് വീണ രക്തം വാര്‍ന്നിട്ടും പൊന്നപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സുഗേഷ് തയാറായില്ലെന്നും പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ട് പൊന്നപ്പനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കോടതിയില്‍ ഹാജരാക്കിയ സുഗേഷിനെ റിമാന്‍ഡ് ചെയ്തു.പളളുരുത്തി സി.ഐ.കെ.ജി.അനീഷ്,എസ്.ഐ.വി വിമല്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.