കോട്ടയം മേലുകാവിന് സമീപം മേച്ചാലിൽ പത്തുവയസുകാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ചു. മേച്ചാൽ സ്വദേശി ബിനോയി എന്നുവിളിക്കുന്ന ജോസിനെ മേലുകാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ എരുമേലി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. കണ്ടക്ടറാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി സ്കൂളില്‍ പോകാന്‍ മടിച്ചതോടെ സ്കൂള്‍ അധികൃതർ ചൈൽഡ് ലൈന്‍ പ്രവർത്തകരുടെ സഹായത്തോടെ കൗൺസിലിങ് നടത്തി. ഇതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്.