മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്നിമിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം.കുറ്റക്കാരെന്ന് അന്വേഷണസംഘം കണ്ടെത്തിയ കൊച്ചി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നുവെന്നാണ് മാതാപിതാക്കളുടേയും ബന്ധുക്കളുടേയും ആരോപണം.
2016 ജൂലെ പതിനെട്ടിനായിരുന്നു കൊച്ചി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരത്തെ ഷംന തസ്നിം ചികില്‍സക്കിടെ മരിച്ചത്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഷംന ചികില്‍സാപിഴവിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ ഡയറക്ടര്‍ ശ്രീകുമാരിയും കോളജ് സൂപ്രണ്ട് ഡോ.സുമയും നല്കിയ റിപ്പോര്‍ട്ടുകളില്‍ കൊച്ചി മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടരമാരുടെ വീഴ്ചയാണ് മരണകാരണം എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.ജില്‍സ് ജോര്‍ജ് , ഡോ.ബിനോ ജോസ് എന്നിവരെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ആദ്യം കളമശേരി പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും സംഭവം അന്വേഷിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കൊച്ചി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിള്‍ കുറ്റക്കാരായ ഡോക്ടരമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ബന്ധുക്കള ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന് ആരോഗ്യവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.