ആലപ്പുഴ ചന്തിരൂരില്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിയെടുക്കാന്‍ ഇതരസംസ്ഥാനക്കാരന് ശ്രമിച്ചത്. കുട്ടി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
ഉച്ചക്ക് ഒരുമണിയോടെയാണ് ചന്തിരൂര്‍ ചിങ്ങംപുരക്കല് അക്ബറിന്റെ മകന് മുഹമ്മദ് അസ്ഹഫിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ ആന്ധ്രാക്കാരന് നാഗേന്ദര്‍ കടന്നുപിടിച്ചു. എടുത്ത് റോഡിലേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും മൂന്നുവയസുകാരന് അസ്ഹഫ് ഇയാളുടെ കൈയ്യില്‍ കടിക്കുകയും നിലവിളിക്കുകയും ചെയ്തു. ശബ്ദംകേട്ടെത്തിയ അമ്മ സജ്നയും ഒച്ചയിട്ടു. ഇതോടെ നാഗേന്ദര്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടി. പിന്നാലെയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി.
തുടര്‍ന്ന് അരൂര്‍ പൊലീസെത്തി നാഗേന്ദറിനെ കസ്റ്റഡിയിലെടുത്തു.