തമിഴ്നാട്ടിലെ ശിവഗംഗയില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ പഴയ കറന്‍സികള്‍ പിടികൂടി. പണം കൈവശം വച്ചതിന് നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അതിനിടെ ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 77 ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടി.
ശിവഗംഗ കാരൈക്കുടിയിലാണ് നിരോധിച്ച ആയിരം, അഞ്ഞൂറ് രൂപയുടെ കറന്‍സികളുമായി നാല് പേര് പിടിയിലായത്. പഴയ നോട്ടുകള്‍ മാറ്റാനുള്ള ശ്രമത്തിനിടെ പൊലിസിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിലും പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്തെ ഒരു പ്രമുഖ എന്‍ജിനിയറിങ് കോളജിലെ പണമാണോ ഇത് എന്നു പൊലിസ് സംശയിക്കുന്നു.
അതിനിടെ ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 77 ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടി. ചെന്നൈ സ്വദേശി ഹമീദിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ സംശായസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പരിശോധിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ ബാഗില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന വിദേശ കറന്‍സികള്‍ കണ്ടെത്തിയത്.