ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ബിസിസിഐ സമയം നീട്ടിനല്‍കി. അനില്‍ കുംബ്ലെ രാജിവച്ചതിനാല്‍ കൂടുതല്‍ പേര് അപേക്ഷ സമര്‍പ്പിക്കും എന്ന കാരണം പറഞ്ഞാണ് സമയം നീട്ടിനല്‍കിയത്. കുംബ്ലെയ്ക്ക് പകരക്കാരനായി സേവാഗ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐയുടെ പുതിയ നീക്കം. സമയം നീട്ടി നല്‍കുന്നതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത് എന്താണ്. കുംബ്ലെ മികച്ച പരിശീലകനായിരുന്നു എന്ന് തുറന്നുപറയുന്ന ബിസിസിഐ പുതിയ പരിശീലകനെ തേടുമ്പോള്‍ മാനദണ്ഡമാക്കുന്നത് എന്താണ്? യോഗ്യതയോ മറ്റു താല്പര്യങ്ങളോ...?
Advertisement