സംസ്ഥാനത്തെ പന്ത്രണ്ട് ലക്ഷത്തിലധികം വരുന്ന റബർ കര്‍ഷകരെ ആശങ്കയിലാക്കി റബര്‍ ബോർഡ് മേഖലാ ഒാഫീസുകൾ കേന്ദ്രസര്‍ക്കാര്‍ പൂട്ടുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. റബർ സബ്സിഡിയും പൂർണമായും നിർത്തലാക്കാനാണ് കേന്ദ്രനീക്കം. റബര്‍ മേഖല നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. റബർ ബോർഡ് ആസ്ഥാനം തന്നെ കേരളത്തിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുമ്പോള്‍ ചോദ്യം ഉയരുന്നു...റബര്‍ കര്‍ഷകരുടെ ദുരിതം ആരുകാണും
Advertisement