കൊച്ചി മെട്രോ ഏതു ദിവസം വേണമെങ്കിലും യാത്രക്കാരുമായി കുതിച്ചുപായാന്‍ തയാറെടുത്തിരിക്കുന്നു എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മെട്രോ സര്‍വീസിനെ ഉള്‍ക്കൊള്ളാന്‍ ശാസ്ത്രീയ അടിത്തറയോടെ കൊച്ചി നഗരം തയാറെടുത്തോ എന്നാണ് ഇനി അറിയേണ്ടത്. വിഭാവനം ചെയ്ത പദ്ധതിളൊക്കെ പാതിവഴിയില്‍ പോലും എത്തിയിട്ടില്ല എന്നതാണ് സംശയത്തിന് കാരണം. മെട്രോ റയിലിന് അനുബന്ധമായി നഗരത്തില്‍ എന്തൊക്കെയുണ്ടാവണം ? അത് എന്ന് നടപ്പിലാകും ? പൊട്ടിപ്പൊളിഞ്ഞ റോഡുകളും മൂടി തകര്‍ന്ന കാനകളും ഗതാഗതക്കുരുക്കും പാര്‍ക്കിങ് പ്രശ്നങ്ങളുമൊക്ക എന്നവസാനിക്കും ? മെട്രോ യാത്ര ഇങ്ങനെ മതിയോ ?
Advertisement