മന്ത്രി എം.എം.മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം ജനം കേട്ട് രണ്ടുപകല്‍ കഴിഞ്ഞു... വനിതകമ്മിഷന് കേസെടുത്തു. മാപ്പുപറയണം എന്ന ആവശ്യത്തിലുറച്ച് പെമ്പിളൈ ഒരുമൈ നേതാക്കള്‍. രാജിയില്ലെങ്കില്‍ സഭാ നടപടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷം. ഇടതുപക്ഷ നേതാക്കളെല്ലാം സംഭവത്തെ അപലപിച്ചു കടന്നുപോയി. മണി ഇന്നും പറഞ്ഞു...ശൈലി മാറ്റില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം രാജി........പാര്‍ട്ടി എന്തുകൊണ്ട് മണിയുടെ രാജി ആവശ്യപ്പെടുന്നില്ല...തൊഴിലാളി വര്‍ഗപാര്‍ട്ടിയായ സിപിഎം, സ്ത്രീ തൊഴിലാളികള്‍ക്കെതിരെ സിപിഎം മന്ത്രി നടത്തിയ ഈ തെറ്റായ പരാമര്‍ശത്തിന് എന്ത് നടപടിയെടുത്തു....ധാര്‍മിക ഉയര്‍ത്തിപ്പിടിച്ച് ഒരു രാജിക്കു കൂടി എന്തുകൊണ്ട് പാര്‍ട്ടി സമ്മതം കൊടുക്കുന്നില്ല.
Advertisement