കെ.എം.മാണിയെ അങ്ങോട്ടു ചെന്ന് മുന്നണിയിലേക്ക് ക്ഷണിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനം. മാണിയെ ക്ഷണിച്ച എം.എം.ഹസനെതിരെ യോഗത്തിൽ വിമർശനമുയർന്നു. ജെ.ഡി.യുവാണ് തുടക്കമിട്ടത്. മുന്നണിയിൽ ആലോചിക്കാതെ മാണിയെ ക്ഷണിച്ചത് തെറ്റായിപ്പോയി. . കെ.മുരളീധരനും ഇക്കാര്യത്തിൽ അതൃപ്തി പ്രകടമാക്കി. സി.എം.പി ഒഴികെയുള്ള കക്ഷികളും വിമർശനമുന്നയിച്ചതോടെ താൻ മാണിയെ ക്ഷണിച്ചിട്ടില്ലെന്ന് ഹസന്റെ മറുപടി.
തുടർന്ന് മാണിയെ ഇനി അങ്ങോട്ടുചെന്ന് ക്ഷണിക്കേണ്ടെന്നും തീരുമാനമായി. പക്ഷെ ഇതും പരോക്ഷമായ ഒരു ക്ഷണമാണ്. അത് മാണിക്കും മനസിലായി. അതുകൊണ്ട് പ്രതികരിച്ചു. പക്ഷെ അപ്പോഴും സ്നേഹവുമില്ല ദേഷ്യവുമില്ല എന്നതായിരുന്നു ലൈന്. ക്ഷണിക്കാതെ കേരള കോണ്ഗ്രസ് യുഡിഎഫിലേക്ക് കയറി വരുമോ....ഇങ്ങനെ മതിയോ?