മൂന്നാറില്‍ ഇന്നുമുതല്‍ തുടങ്ങിയ ഒഴിപ്പിക്കല്‍ നടപടി എത്രകണ്ട് ആത്മാര്‍ഥതയുള്ളതാണ് എന്ന സംശയമാണ് ഇന്ന് ഇങ്ങനെ മതിയോ ഉയര്‍ത്തുന്നത്. എസ്.രാജേന്ദ്രനെതിരെ കയ്യേറ്റം തെളിഞ്ഞിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് ജനപ്രതിനിധിയായതുകൊണ്ടെന്ന് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നു. കയ്യേറ്റം ബോധ്യപ്പെട്ടിട്ടും മിണ്ടാതിരുന്ന യുഡിഎഫാണ് ഇന്ന് നടപടിയെടുക്കണം എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനോട് പറയുന്നത്.
ഉമ്മന്‍ ചാണ്ടിക്കുള്ള മര്യാദപോലും വി.എസിനില്ലെന്ന് എം.എം.മണി പറയുന്നു...നേതാക്കള്‍ മുന്നണി ബന്ധം മറക്കുന്നത് എന്തിനുവേണ്ടിയാണ്....സംശയമുയരുകയാണ് മൂന്നാര്‍ കയ്യേറ്റത്തില്‍ മുന്നണികള്‍ ഒത്തുകളിക്കുന്നോ?