മൂന്നാര്‍ കയ്യേറ്റത്തെച്ചൊല്ലി രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ മുറുകുന്നു. എസ്.രാജേന്ദ്രൻ എം.എൽ.എ ഭൂമാഫിയയുടെ ആളെന്ന് പറഞ്ഞത് വി.എസ്.അച്യുതാനന്ദൻ. കയ്യേറ്റക്കാര്‍ ഭൂമി തട്ടിയെടുത്തപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഉറങ്ങുകയായിരുന്നോ എന്നാണ് ഇന്നലെ മൂന്നാര്‍ സന്ദര്‍ശിച്ച രമേശ് ചെന്നിത്തലയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. പിണറായിയെ വിമര്‍ശിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി.എസ് തന്റ തലയിലിൽ കയറുന്നതെന്ന് രമേശ് ചെന്നിത്തല. പക്ഷേ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാവൂ എന്ന് ഇരു നേതാക്കളും പറയുന്നു. എന്നാല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ വെല്ലുവിളിയെ ഉദ്യോഗസ്ഥര്‍ എങ്ങനെ മറികടക്കും എന്നതിന് ഉത്തരമില്ല. ഇങ്ങനെ മതിയോ ?
Advertisement