സഭയിലെ വാക്പോരാട്ടത്തിലെ വീറും വാശിയും; സ്വര്‍ണക്കടത്തില്‍ സത്യം പറയുന്നതാര്..?

counter-point
SHARE

കൈകള്‍ ശുദ്ധമായതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ നിയമസഭയില്‍ മറുപടി പറയുന്നതെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയാനുമതി  സഭയില്‍ സൃഷ്ടിച്ചത് സകലപരിധിയും സൃഷ്ടിച്ച വാക്​പോര്. മുഖ്യമന്ത്രിയുടെ കുടുംബത്തെയടക്കം പ്രതിപക്ഷം കടന്നാക്രമിച്ചപ്പോള്‍ വീറൊട്ടും കുറയാത്ത മറുപടിയുമായി പിണറായി വിജയന്‍ അതിനെ നേരിട്ടു. രാഷ്ട്രീയമായി കുരുക്കാനുള്ള പ്രതിപക്ഷ മോഹം പൂവണിഞ്ഞില്ലെന്ന് അദ്ദേഹം പരിഹസിച്ചു. താന്‍ വേറെ ജനുസാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആ തള്ള് ഇത്തിരി കടന്നുപോയി എന്ന് പ്രതിപക്ഷ നേതാവ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി എന്തെങ്കിലും മറച്ചു വയ്ക്കുന്നുണ്ടോ. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സ്വര്‍ണക്കടത്തില്‍ സത്യം പറയുന്നതാര്..?

MORE IN COUNTER POINT
SHOW MORE
Loading...
Loading...