ദിലീപിന് നാലാം അപേക്ഷയിലും ജാമ്യമില്ല. രണ്ടുമാസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം വേണമെന്ന ദിലീപിന്റെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ കോടതി 90 ദിവസം വരെ അന്വേഷണസംഘത്തിന് സാവകാശം നല്കുന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ദിലീപ് നീതിനിഷേധം നേരിടുന്നുവെന്ന പ്രചാരണം ഇനി നിലനില്‍ക്കുമോ? കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. സഹതാപതരംഗത്തിനിടെ എത്തുന്ന ഈ വിധി എന്തുകൊണ്ട് പ്രധാനമാണ്?
Advertisement