സംശയിക്കേണ്ട. ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ അതേയാള്‍. അങ്ങനെ ഇഷ്ടഭക്ഷണം കഴിക്കാനുള്ള വ്യക്തിയുടെ അവകാശത്തിനൊപ്പം നിന്ന അതേയാള്‍ ഇപ്പോള്‍ പറയുന്നു ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്ന് കഴിച്ചിട്ടുവരണമെന്ന്. കേരളീയര്‍ ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് ഒരു പ്രശ്നവുമില്ലെന്ന് താന്‍ പറഞ്ഞു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന്. അപ്പോള്‍ എന്താണ് കേന്ദ്രമന്ത്രിസഭയിലെ ഏക മലയാളി പറയുന്നത്? ഈ രാജ്യം ബീഫ് പാടില്ലാത്തതുതന്നെ എന്നോ? മന്ത്രിക്കുപ്പായമിട്ട അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംഘപരിവാര്‍ അജണ്ടയെന്ന ആക്ഷേപത്തിന് എന്താണ് മറുപടി?
Advertisement