മന്ത്രി ഈ പറയുന്നത് മദ്യനയത്തില്‍ ഏറ്റവും ഒടുവില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചാണ്. അതായത് സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയുമെല്ലാം അമ്പത് മീറ്റര്‍ മാത്രം അകലെപ്പോലും ഇനി ബാറുകള്‍ ആകാം. അതനുസരിച്ചുള്ള ഉത്തരവ് രണ്ട് ദിവസംമുമ്പ് ഇറങ്ങി. 2011ല്‍ യുഡിഎഫ് സര്‍ക്കാരാണ് ദൂരപരിധി അമ്പത് മീറ്ററില്‍നിന്ന് ഇരുന്നൂറ് മീറ്ററാക്കിയത്. അത് പുനസ്ഥാപിക്കുകയാണ് ഈ സര്‍ക്കാര്‍. പക്ഷെ വ്യക്തമാകേണ്ടത് എന്ത് അസൗകര്യമാണ് ടൂറിസ്റ്റുകള്‍ക്ക് നിലവിലെ ദൂരപരിധികൊണ്ട് ഉള്ളത് എന്നതാണ്. ത്രീസ്റ്റാറിനും ബാര്‍ അനുവദിച്ചശേഷം എന്തിനാണീ നടപടി എന്നതാണ്. മദ്യവര്‍ജനമെന്ന എല്‍ഡിഎഫ് നയത്തോട് ഒത്തുപോകുമോ ഈ നീക്കം എന്നതാണ്.
Advertisement