ലാവലിന്‍ എന്നുകേട്ടാല്‍ കേരളത്തിന് ഒരുമുഖമേ ഓര്‍മ്മയുള്ളൂ. പിണറായി വിജയന്. വര്‍ഷങ്ങളോളം വാര്‍ത്തയായി, വിവാദമായി, ഒടുവില്‍ നമ്മുടെ നീതിപീഠത്തില്‍നിന്ന് കുറ്റവിമുക്തി. അതൊക്കെ വര്‍ഷങ്ങള്‍ മുമ്പത്തെ കാര്യം. എന്നിട്ടും ലാവലിന്‍ പിണറായി വിജയന് കുടുങ്ങാനുള്ള വലയാണെന്ന് വിശ്വസിച്ചവര്‍ക്ക്, ആഗ്രഹിച്ചവര്‍ക്ക് ഇന്ന് രണ്ടാം പരീക്ഷാഫലം.
പിണറായി കുറ്റവിമുക്തനെന്ന് ഹൈക്കോടതിയും. പിണറായിക്കെതിരെ തെളിവില്ല, പിണറായി സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടില്ല. തീര്‍ന്നില്ല സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച് കുടുക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപവും ഹൈക്കോടതി വിധിയിലുണ്ട്. ലാവലിന്‍ കേസ് എന്നത് ഇനിമേല്‍ പിണറായി വിജയന് എന്ന രാഷ്ട്രീയക്കാരനെ കുരുക്കാനുള്ള ആയുധമാണോ ? സിബിഐയെവച്ച് കുടുക്കാന്‍ നോക്കിയെന്ന നീതിപീഠത്തിന്റെ കണ്ടെത്തലിന് ആരൊക്കെ മറുപടി പറയണം?