കൂടുതല്‍ അമ്മമാര്‍ തിരിച്ചറിയുകയാണ്, സംശയമുന്നയിക്കുകയാണ്. ബ്ലൂ വെയില് മാത്രമല്ല, പേടിക്കേണ്ട കൊലയാളിഗെയിമുകള് പലതുണ്ടെന്ന് അമ്മമാരാണ് മുന്നറിയിപ്പു നല്‍കുന്നത്. ബ്ലൂവെയ്ൽ ഗെയിം തടയാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും നിരോധനം കര്‍ശനമാണെന്നും കേന്ദ്രനിയമമന്ത്രിയും. എന്നാല്‍ നിരോധനം പ്രായോഗികമാണോ എന്നതാണ് കൗണ്ടര്‍പോയന്റ് ഇന്നുന്നയിക്കുന്ന ചോദ്യം. കൊലയാളി ഗെയിമുകളെ നേരിടാന്‍ ആര്‍ക്കു കഴിയണം?
Advertisement